വൈക്കം: കാലത്തിന്റെ മാറ്റങ്ങൾക്ക് ഒരോ കമ്മ്യൂണിസ്റ്റുകാരനും കാതോർത്തിരിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി.ബിനു പറഞ്ഞു. സി.പി.ഐ വൈക്കം ടൗൺ ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലയൺസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനത്തിന് എ.സോമൻ പതാക ഉയർത്തി. കെ.ഇ.മണിയൻ, രത്‌നമ്മ വിജയൻ, കെ. ഡി. സുമേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സ്വാഗതസംഘം സെക്രട്ടറി പി.പ്രദീപ് സ്വാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി കെ.വി.ജീവരാജൻ പ്രവർത്തന നിപ്പോർട്ട് അവതരിപ്പിച്ചു.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ലീനമ്മ ഉദയകുമാർ, മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, ജില്ലാ എക്‌സി.അംഗം പി.സുഗതൻ, കെ.അജിത്ത്, എൻ.അനിൽ ബിശ്വാസ്, വി.കെ.അനിൽകുമാർ, സി.കെ.ആശ എം.എൽ.എ, ഡി.രഞ്ജിത്ത് കുമാർ, അഡ്വ.കെ.പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.