
വൈക്കം . നഗരസഭ 10ാം വാർഡിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ അവലോകന യോഗവും പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തി. വാർഡിലെ 300 കുടുംബങ്ങൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഓരോ വീട്ടുവളപ്പിലും കൃഷി വ്യാപകമാക്കാനാണ് തീരുമാനം. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എസ് ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി ടി സുഭാഷ്, അശോകൻ വെള്ളവേലി, ലേഖ അശോകൻ, വികസന സമിതി മെമ്പർ കെ വി പവിത്രൻ, കൃഷി അസിസ്റ്റന്റ് മെയ്‌സൺ മുരളി, വാർഡ് വികസന സമിതിയംഗം ദാസൻ അനിമംഗലം,നഗരസഭ ഉദ്യോഗസ്ഥ ലസിത എന്നിവർ പ്രസംഗിച്ചു.