
കോട്ടയം . ശ്രീനാരായണ ഗുരുഭക്തനും ഹോട്ടൽ ബസന്ത്, ഊട്ടി ലോഡ്ജ് തുടങ്ങിയവയുടെ സ്ഥാപകനുമായ വി കെ സുകുമാരന്റെ നവതി കോട്ടയം പൗരാവലിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കോട്ടയം നോയൽ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കോട്ടയം മുനിസിപ്പൽ വൈസ് ചെയർമാൻ ബി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം എൽ എ സുരേഷ് കുറുപ്പ്, കുറിച്ചി സദൻ, കെ കൃഷ്ണൻകുട്ടി, എം പി സന്തോഷ് കുമാർ, ജയ്‌മോൾ, ബിന്ദു സന്തോഷ് കുമാർ, എം.കെ ഖാദർ, മനോജ് കുമാർ, മാത്യു പാറയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.