പാലാ: എസ്.എൻ.ഡി.പി യോഗം 754ാം നമ്പർ ഇടമറ്റം ശാഖയിൽ രവിവാരാ പാഠശാല പ്രവേശനോത്സവം നടന്നു.
മീനച്ചിൽ യൂണിയൻ അഡ്മിൻസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം രാമപുരം സി.ടി. രാജൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എൻ. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുനാരായണ സേവനികേതൻ അംഗം പ്രമോദ് തമ്പി ക്ലാസ് നയിച്ചു. ശ്രീ ഭദ്രാ വിദ്യാനികേതൻ സ്‌കൂൾ പ്രിൻസിപ്പാൾ ഓമന, ശാഖാ സെക്രട്ടറി സാജു എൻ.വി, വൈസ് പ്രസിഡന്റ് രാജു മുല്ലമല, യൂണിയൻ കമ്മിറ്റി അംഗം റെജിമോൻ കുന്നിനാംകുഴി, വനിതാസംഘം, യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ, രവിവരപാഠശാല അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.
കുട്ടികൾക്ക് കുട, നോട്ടുബുക്ക്, ടെക്സ്റ്റ് ബുക്ക്, പേന എന്നിവ വിതരണം ചെയ്തു.