മേലുകാവ്: കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. കുടുംബശ്രീ 23ാമത് വാർഷിക ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി. വടക്കേൽ അദ്ധ്യക്ഷത വഹിച്ചു. മേലുകാവ്മറ്റം സെന്റ് തോമസ് പളളി വികാരി റവ.ഫാ.ജോർജ്ജ് കാരാംമലയിൽ മുഖ്യപ്രഭാഷണം നടത്തി. സി.എസ്.ഐ ഈസ്റ്റ് കേരള മഹാ ഇടവക ട്രഷറർ റവ പി സി മാത്യുകുട്ടി,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് റ്റി ജെ ബെഞ്ചമിൻ, മറിയാമ്മ ഫെർണാണ്ടസ്, ജെറ്റോ ജോസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ മാരായ പ്രസന്ന സോമൻ, ബിൻസി ടോമി വെട്ടത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട്, പഞ്ചായത്ത് മെമ്പർമാരായ ഷീബാ മോൾ ജോസഫ്, ഷൈനി ബേബി, ജോസുകുട്ടി കോനുകുന്നേൽ, അലക്‌സ് റ്റി ജോസഫ്, അഖില അരുൺദേവ്, ബിജു സോമൻ, മീനച്ചിൽ അർബൻ ബാങ്ക് സി ഇ ഓ എബിൻ എം എബ്രഹാം, കുടുംബശ്രീ ചെയർപേഴ്‌സൺ നിമ്മി ഷിജു തുടങ്ങിയവർ പ്രസംഗിച്ചു.