കടപ്പൂര്: ശ്രീനാരായണ ധർമ്മം വിദ്യാർത്ഥികളുടെ മനസ്സിൽ പ്രതിഷ്ഠിക്കാൻ മാതാപിതാക്കൾ തയാറാവണമെന്ന് എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.ഡി രമേശ് അടിമാലി പറഞ്ഞു. 105ാം നമ്പർ കടപ്പൂര് ശാഖയുടെ നേതൃത്വത്തിൽ നടത്തിയ കുടുംബസംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മീനച്ചിൽ യൂണിയൻ കൺവീനർ എം.പി സെൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷാജി ദിവകാരൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അംബിക സുകുമാരൻ, വൈസ് പ്രസിഡന്റ് തമ്പി മധുവൻ, വനിതസംഘം കടപ്പൂര് ശാഖാ പ്രസിഡന്റ് ലിജി സജി എന്നിവർ പ്രസംഗിച്ചു.