വൈക്കം : ഭാരതീയ സംസ്‌ക്കാരത്തെകുറിച്ചും വേദങ്ങൾ ,ഉപനിഷത്തുകൾ ,പുരാണങ്ങൾ എന്നിവയിൽ അടങ്ങിയിട്ടുള്ള സനാതന ധർമ്മത്തെ കുറിച്ച് പുതിയ തലമുറയ്ക്ക അറിവ് പകർന്നുനൽകാൻ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മതപാഠശാല തുടങ്ങി .ദേവസ്വം ബോർഡിന്റെയും ഉപദേശക സമിതിയുടെയും നേതൃത്വത്തിലാണ് ഹിന്ദുമത വേദാന്ത സംസ്‌കൃത പാഠശാല തുടങ്ങുന്നത്.
5 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. ഞായറാഴ്ച്ച ദിവസങ്ങളിൽ രാവിലെ 9 മുതൽ 10 വരെയാണ് പഠനക്ലാസ്. പാഠശാല ആചാര്യൻ മണികണ്ഠൻ ശംഭുവാദ്ധ്യാർ ,ക്ഷേത്രം മേൽശാന്തി റ്റി.ഡി നാരായണൻ നമ്പൂതിരി ,പാഠശാല അദ്ധ്യാപിക മിനിജ രാജു എന്നിവരാണ് ക്ലാസ് നയിക്കുന്നത് .ഊട്ടുപുര മാളികയോടു ചേർന്നുള്ള കെട്ടിടത്തിലാണ് പാഠശാലയ്ക്ക പഠന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത് .
ഊട്ടുപുര മാളികയിൽ ദേവസ്വം ബോർഡ് മെമ്പർ പി.എം തങ്കപ്പൻ മതപാഠശാല ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ഡി. ജയകുമാർ ,അഡ്മിനിട്രേറ്റീവ് ഓഫീസർ എം.ജി മധു ,ഉപദേശക സമിതി സെക്രട്ടറി ബി.ഐ പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് പി.പി സന്തോഷ് , മതപാഠശാല ഗ്രൂപ്പ് കൺവീനർ നിഷ അനിൽ, പാഠശാല പ്രധാന അദ്ധ്യാപിക മിനിജ രാജു ,ഉദയനാപുരം ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വി.ആർ ചന്ദ്രശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു.