ഏറ്റുമാനൂർ :വിശ്വകർമ്മജരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും പിന്നാക്കം നിൽക്കുന്ന വിശ്വകർമ്മജർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കേരള വിശ്വകർമ്മ സഭ കാേട്ടയം താലൂക്ക് യൂണിയൻ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് വി.കെ അനൂപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.കെ ഹരി ഉദ്ഘാടനം ചെയ്തു. ടി.എൻ ചന്ദ്രശേഖരൻ, മുരളി തകടിയേൽ, രാജേഷ് ഏറ്റുമാനൂർ, കെ.കെ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു