ചെങ്ങളം: എസ്.എൻ.ഡി.പി യോഗം 149-ാം നമ്പർ ചെങ്ങളം തെക്ക് ശാഖയിലെ വനിതാസംഘം തെരഞ്ഞെടുപ്പ് നടന്നു. പൊതുയോഗം ശാഖാ പ്രസിഡന്റ് സനോജ് ജോനകംവിരുത്തിൽ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ശാമള വിജയൻ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം രാജി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ശാഖാ സെക്രട്ടറി സുരേഷ് പാറയിൽ, വൈസ് പ്രസിഡന്റ് രംഗലാൽ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് വിലാസിനി എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി വിലാസിനി പുരുഷോത്തമൻ (പ്രസിഡന്റ് ), ബിനി സനോജ് (വൈസ് പ്രസിഡന്റ), സിനി നിഖിൽ (സെക്രട്ടറി), ശോഭ ഷാജി (ട്രഷറർ), ബിന്ദു ബൈജു, ശോഭന, അശ്വതി സജീവ് (യൂണിയൻ കമ്മിറ്റി) കമ്മറ്റി അംഗങ്ങളായി ഭുവനേശ്വരി മാമ്പിലാത്തറ, അല്ലി നാണപ്പൻ, രാധാ ശശി, ഓമന തുണ്ടിയിൽ, രാജിനി സുമേഷ് എന്നിവരെയും തെരഞ്ഞെടുത്തു.