
മുണ്ടക്കയം. 35ാം മൈൽ ചോലത്തടം ഹൈവേ നിർമ്മാണത്തിൽ കൊക്കായാർ നാരകംപുഴ മേഖലകളെ ഒഴിവാക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം ഉപേക്ഷിക്കുക, വ്യക്തിയെ സഹായിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കുക, ഹൈവേ കൊക്കയാർ നാരകംപുഴ ചപ്പാത്ത് പാലം വഴി പുനർനിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് നാരകംപുഴ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടിക്കൽ ചപ്പാത്ത് ജംഗ്ഷനിൽ ഉപവാസ സമരം സംഘടിപ്പിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്തു. ഷാഹുൽ പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. ടോണി തോമസ്, ഓലിക്കൽ സുരേഷ്, ജോസഫ്, കെ.ആർ.വിജയൻ, സ്വർണലത അപ്പുകുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.