ആയാംകുടി:പള്ളിത്താഴം നടുക്കരി ബ്ലോക്ക് പാടശേഖരത്തിലെ കൃഷി വെള്ളംകയറി നശിച്ചു. 32 വർഷമായി തരിശ് കിടന്നിരുന്ന പാടശേഖരത്ത് 12 കർഷകർ ചേർന്നാണ് കൃഷിയിറക്കിയത്. ഓരോ കർഷകർക്കും 50000 രൂപയോളം ചെലവായിട്ടുണ്ട്. 3.50 ലക്ഷം രൂപ ഹിറ്റാച്ചി ഉപയോഗിച്ച് പാടം തെളിച്ചതിനു മാത്രം ചെലവായി. കനത്ത മഴയിൽ ബണ്ട് തകർന്നു വെള്ളം ഇരച്ചുകയറി കൃഷി നശിക്കുകയായിരുന്നുവെന്ന് കർഷകർ പറഞ്ഞു.