
ചങ്ങനാശേരി. സബ് ആർ.ടി ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന 25, 28 തീയതികളിൽ നടക്കും. ചങ്ങനാശേരി മുൻസിപ്പാലിറ്റി, വാകത്താനം, തൃക്കൊടിത്താനം, പായിപ്പാട്, വാഴപ്പള്ളി, മാടപ്പള്ളി പഞ്ചായത്തുകളുടെ പരിധിയിലുള്ള വാഹനങ്ങളുടെ പരിശോധന 25ന് രാവിലെ 10ന് തെങ്ങണ ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്‌കൂളിലും, കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ വെള്ളാവൂർ, വാഴൂർ പഞ്ചായത്തുകളുടെ പരിധിയിലുള്ള വാഹനങ്ങളുടെ പരശോധന 28ന് രാവിലെ 10ന് കങ്ങഴ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും നടക്കും. സ്‌കൂൾ അധികൃതർ വാഹനങ്ങളും രേഖകളുമായി എത്തി പരിശോധനയിൽ പങ്കെടുക്കണമെന്ന് ചങ്ങനാശേരി ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.