വരമ്പിനകം: എസ്.എൻ.ഡി.പി യോഗം 2169ാം നമ്പർ ശാഖയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്ഘാടനം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ മുഖ്യ പ്രഭാഷണം നടത്തി. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, പഞ്ചായത്തംഗം മിനി ബിജു,കുമരകം രണ്ടാം വാർഡ് പഞ്ചായത്തംഗം സ്മിത സുനിൽ ,സതീഷ് കുമാർ മണലേൽ , സജീഷ് മണലേൽ , എം.എസ് സുമോദ്, കൃഷ്ണമ്മ പ്രകാശൻ, എൻ. നാഗേഷൻ, പി.റ്റി ഷാജി, രാജപ്പൻ കമ്പിയിൽ, സാന്റപ്പൻ, കെ.ജി. രജിമോൻ തുടങ്ങിയവർ സംസാരിച്ചു. കെ.പി മനോഹരൻ സ്വാഗതവും എം. എസ് .അനീഷ് കുമാർ നന്ദിയും പറഞ്ഞു. ശരീര സൗന്ദര്യ മത്സരത്തിൽ പൊലീസ് വകുപ്പിൽ മിസ്റ്റർ കേരള സ്ഥാനം കരസ്ഥമാക്കിയ വരിമ്പിനകം സ്വദേശി കെ.ജി. ബിജുമോനെയും ശാഖാ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനം നടത്തിയ കെ.ജി.പ്രകാശനെയും ചടങ്ങിൽ ആദരിച്ചു.