ഏറ്റുമാനൂർ :കൈതൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ നൽകിവരുന്ന അംഗീകൃത തൊഴിലാളി സർട്ടിഫിക്കറ്റായ ആർട്ടിസാൻസ് കാർഡിനുള്ള യോഗ്യത പരിശോധനാ ക്യാമ്പ് 26ന് ഏറ്റുമാനൂർ ബ്രാഹ്മണസമൂഹമഠത്തിൽ നടക്കും.

ആഭരണ നിർമ്മാണം (സ്വർണ്ണം വെള്ളി ചെമ്പ് മറ്റ് ലോഹങ്ങൾ മുത്തുകൾ), മരപ്പണി (കൊത്തുപണി), ഇരുമ്പുപണി (ഷീറ്റ് എൻഗ്രേവിംഗ്), ശിൽപനിർമാണം, നെറ്റിപ്പട്ടം, കരകൗശല വസ്തു നിർമ്മാണം, തയ്യൽ ( ഹാൻഡ് എംബ്രോയ്ഡറി)
തുടങ്ങി വിവിധ മേഖലകളിൽ തൊഴിൽ പരിചയമുള്ള 18 വയസ് കഴിഞ്ഞവർക്ക് പങ്കെടുക്കാം.
26ന് രാവിലെ 9ന് തോമസ് ചാഴിക്കാടൻ എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്യും ഹാൻഡി ക്രാഫ്റ്റ് അസി: ഡയറക്ടർ സി.വി.ധനൂർ അദ്ധ്യക്ഷത വഹിക്കും. പ്രൊമോഷൻ ഓഫീസർ ലെനിൻ രാജ് സ്വാഗതം ആശംസിക്കും. ആർട്ടിസാൻസ് കാർഡ് വിതരണ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കും. ശ്രീധരൻ നട്ടാശ്ശേരിയെ ലിജിൻ ലാൽ അനുമോദിക്കും. യൂണിയൻ ഭാരവാഹികളായ ഗണേഷ് ഏറ്റുമാനൂർ, ജി നടരാജൻ , നിധീഷ് സോമൻ ,ബിജു കൃഷ്ണ, കെ അനിൽകുമാർ , പി.സി ഗിരീഷ് കുമാർ, പ്രശാന്ത് പ്രഹ്ലാദ് എന്നിവർ സംസാരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ എത്തുന്നവർ മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും കരുതണം. രജിസ്‌ട്രേഷൻ 8.30ന് ആരംഭിക്കും