മറിയപ്പള്ളി: എസ്.എൻ.ഡി.പി യോഗം മറിയപ്പള്ളി ശാഖാ യൂത്ത്മൂവ്മെന്റ് യൂണിറ്റ് പുതുതലമുറയ്ക്കായി സംഘടിപ്പിക്കുന്ന 'നവദളം ഏകദിന ക്യാമ്പ് 28ന് രാവിലെ 9ന് ശാഖാങ്കണത്തിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വിഷ്ണു സുഭാഷ് അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ മുഖ്യാതിഥിയായിരിക്കും. ശാഖാ പ്രസിഡന്റ് അനിയച്ചൻ അറുപതിൽ,​ സെക്രട്ടറി സൈൻജു ടി.കാഞ്ഞിരപ്പള്ളിൽ,​ വൈസ് പ്രസിഡന്റ് പ്രമോദ് പ്രണവം, വനിതാസംഘം പ്രസിഡന്റ് പ്രിയാദേവി അശ്വതി,​ യൂത്ത്മൂവ്മെന്റ് ഇൻചാർജ് അരുൺ നെടുംപറമ്പിൽ എന്നിവർ സംസാരിക്കും. സെക്രട്ടറി വിഷ്ണു ബാലൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.ആർ രാജേഷ് നന്ദിയും പറയും. 10.30ന് സൈക്കോളജിസ്റ്റ് അനൂപ് വൈക്കവും ഉച്ചയ്ക്ക് 1.30ന് എസ്.കൃഷ്ണരാജും ക്ളാസുകളെടുക്കും. 3.30ന് സൂംബാ ഡാൻസ്.