kalolsavam

വൈക്കം: എസ്.എൻ.ഡി.പി യോഗം വനിതാസംഘത്തിന്റെ സംസ്ഥാന കലോത്സവം ഇന്ന് വൈക്കത്ത് . ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേ​റ്റ അക്ഷരമു​റ്റമാണ് കലോത്സവത്തിന് വേദിയാവുക.
ആറിടങ്ങളിലായി നടന്ന മേഖലാ കലോത്സവങ്ങളിൽ വിജയികളായവരാണ് വൈക്കം സത്യഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ വിവിധ വേദികളിൽ മാ​റ്റുരയ്ക്കുന്നത്.
ആശ്രമം സ്‌കൂളിൽ രാവിലെ 9 മുതൽ കലാകായിക മത്സരങ്ങൾ . വൈകിട്ട് 4ന് ചേരുന്ന സമാപന സമ്മേളനത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമ്മാനദാനം നിർവഹിക്കും.പ്രീതി നടേശൻ, വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്, സെക്രട്ടറി എം.പി.സെൻ, വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ്, സെൻ സുഗുണൻ, കേന്ദ്ര സമിതി ഭാരവാഹികൾ, വനിതാ സംഘം വൈക്കം യൂണിയൻ പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി ബീന അശോകൻ തുടങ്ങിയവർ പങ്കെടുക്കും.

വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി, വൈസ് പ്രസിഡന്റും യോഗം കൗൺസിലറുമായ ഷീബ ടീച്ചർ, സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ, ട്രഷറർ ഗീതാ മധു എന്നിവരടങ്ങിയ കേന്ദ്രസമിതിയാണ് കലാമേളയ്ക്ക് നേതൃത്വം നൽകുന്നത്.വയനാട്, മലപ്പുറം,കോഴിക്കോട് ജില്ലകളുടെ മേഖലാ കലോത്സവം ചേളന്നൂരിലും, കണ്ണൂർ, കാസർകോട് മേഖലാ കലോത്സവം കണ്ണൂരും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ അടങ്ങിയ തെക്കൻ മേഖലാ കലോത്സവം കരുനാഗപ്പള്ളിയിലും ആലപ്പുഴ, എറണാകുളം മേഖലാ കലോത്സവം കണിച്ചുകുളങ്ങരയിലും തൃശൂർ, പാലക്കാട് ജില്ലകളുടെ മേഖലാ കലോത്സവം ഇരിങ്ങാലക്കുടയിലുമാണ് നടന്നത്.