
മുണ്ടക്കയം. കേരള സർക്കാർ 4 വർഷം കൊണ്ടു 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നത്തിനായി തൊഴിൽ ആവശ്യമുള്ളവരെ കണ്ടെത്താൻ വീടുകളിൽ എത്തിയുള്ള വിവരശേഖരണം പൂർത്തിയായി. 100 ശതമാനം പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി.അനിൽകുമാർ, പ്രസന്ന ഷിബു, മെമ്പർമാരായ ഷിജി ഷാജി, റെയ്ച്ചൽ, രാജേഷ്, സുലോചന, ഷീല ഡോമിനിക്, സി.ഡി.എസ് ചെയർപേഴ്സൺ വസന്തകുമാരി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രമേശ് പി ആർ, ശ്രീദേവി സുരേന്ദ്രൻ, ലിസി ബാബു എന്നിവർ പങ്കെടുത്തു