പാലാ: വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം നടന്ന നഗരസഭാ പ്രദേശത്തെ വയോമിത്രം വയോജന കൂട്ടായ്മയിൽ ആഹ്ലാദം അലതല്ലി.
സൗഹൃദങ്ങൾ പങ്കുവച്ച് പരിചയം പുതുക്കി ക്ഷേമന്വേഷണങ്ങൾ നടത്തുവാനും നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോമിത്രം വാർഷിക യോഗം നിറവ് 2002ൽ അവസരമൊരുക്കി. നഗരസഭാ ഓഫീസ് പരിസരത്ത് ചേർന്ന വാർഷിക സമ്മേളനം ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാദ്ധ്യക്ഷ സിജി പ്രസാദ്, സ്ഥിരംസമിതി അദ്ധ്യക്ഷൻ മാരായ ബിന്ദു മനു, ബൈജു കൊല്ലംപറമ്പിൽ, നീന ചെറുവള്ളി, തോമസ് പീറ്റർ, കൗൺസിലർമാരായ ലീന സണ്ണി, ബിജി ജോജോ, അഡ്വ.ബിനുപുളിക്കകണ്ടം, പ്രൊഫ.സതീശ് ചൊള്ളാനി, ആർ.സന്ധ്യ, ജോസ് എടേട്ട്, മായാ രാഹുൽ, നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം, ഡോ.ആർ.ഗോവിന്ദ്, സന്തോഷ് മരിയസദനം, ഗീതുരാജ് എന്നിവർ പ്രസംഗിച്ചു. അഡ്വ. ശാലു അന്ന ലോറൻസ് ക്ലാസ് നയിച്ചു.