
നാട്ടകം. നാട്ടകം ഗവ.എച്ച്.എസ്.എൽ.പി. സ്‌കൂളിലെ കുട്ടികൾക്കാൾക്കായി അവധിക്കാല ചിത്രരചന പരിശീലന ക്ലാസും ചിത്രപ്രദർശനവും പി.ടി.എയുടെ നേതൃത്വത്തിൽ നടത്തി. പൂർവവിദ്യാർത്ഥിയും ആർട്ടിസ്റ്റുമായ പി.സി ഷാജി ക്ലാസ് നയിച്ചു. കെ.എസ്.എസ് സ്‌കൂൾ ഒഫ് ആർട്‌സ് ഡയറക്ടർ സി.സി.അശോകൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീക്കുട്ടി ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ചിത്ര പ്രദർശന ഉദ്ഘാടനം കൗൺസിലർ ദീപാമോൾ നിർവ്വഹിച്ചു. എൽ.പി. പി.ടി.എ വൈസ് പ്രസിഡന്റ് എസ്.എസ് ഷാനവാസ്, സ്‌കൂൾ വികസനസമിതി അംഗം ഡി.രഞ്ജീഷ് എന്നിവർ പങ്കെടുത്തു. ഹെഡ് മിസ്ട്രസ് ടി.ടി ഗീത സ്വാഗതവും ടി.കെ.വിധുമോൾ നന്ദിയും പറഞ്ഞു.