പാലാ: ചലഞ്ചേഴ്‌സ് ബാസ്‌ക്കറ്റ് ബോൾ ക്ലബ് സംഘടിപ്പിച്ച സൗജന്യ ബാസ്‌ക്കറ്റ് ബാൾ ക്യാമ്പിന്റെ സമാപനം നാളെ രാവിലെ എട്ടിന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. രണ്ടു മാസമായി പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലും ഇടമറ്റം കെ ടി ജെ എം സ്‌കൂൾ ഗ്രൗണ്ടിലുമായിട്ടാണ് ക്യാമ്പ് നടത്തിയത്. സമാപനസമ്മേളനം മന്ത്രി റോഷി അഗസ്റ്റിയൻ ഉദ്ഘാടനം ചെയ്യും. മാണി സി കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹപ്രഭാഷണം നടത്തും. പാലാ നഗരസഭാദ്ധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ബിനു പുളിക്കക്കണ്ടം, പ്രഫ.സതീഷ് ചൊള്ളാനി, ബാസ്‌ക്കറ്റ് ബോൾ അസോ.ജില്ലാ സെക്രട്ടറി ബിനു ഡി തേമാൻ, മുൻ ഇന്ത്യൻ താരം സി.വി. സണ്ണി, സൂരജ് മണർകാട്, ബിജു തെങ്ങുംപളളി എന്നിവർ പ്രസംഗിക്കും.