കരൂർ :ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ കരൂർ പഞ്ചായത്തിൽ അനുവദിച്ച 10 മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും. ദീപസ്തംഭം 2021 22 പദ്ധതിപ്രകാരം 33 മിനി ഹൈമാസ്റ്റ് ലൈറ്റുകളാണ് ഭരണങ്ങാനം ഡിവിഷനിൽ സ്ഥാപിച്ചത്. ഉദ്ഘാടനസമ്മേളനങ്ങളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു തുടങ്ങിയവർ വിവിധ ലൈറ്റുകളുടെ സ്വിച്ചോൺ കർമ്മം നിർവഹിക്കും.