ഏറ്റുമാനൂർ: ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിച്ച ഏറ്റുമാനൂർ 220 കെ.വി. ഗ്യാസ് ഇൻസലേറ്റഡ് സബ് സ്റ്റേഷൻ മന്ത്രി കെ. കൃഷ്ണൻകുട്ടി ഇന്ന് ഉദ്ഘാടനം ചെയ്യും. വ്യാപാര ഭവനിൽ വൈകിട്ട് അഞ്ചിന് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയാകും. കെ.എസ്.ഇ.ബി. ലിമിറ്റഡ് ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ രാജൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കലക്ടർ ഡോ. പി.കെ ജയശ്രീ, കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി.അശോക്, നഗരസഭ ചെയർപേഴ്‌സൺ ലൗലി ജോർജ്, കെ.എസ്.ഇ.ബി ഡയറക്ടർ വി.മുരുകദാസ്, ട്രാൻസ്ഗ്രിഡ് ചീഫ് എൻജിനീയർ എസ്.രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ എന്നിവർ പങ്കെടുക്കും.