വൈക്കം : ടി.വി പുരം കോളശേരിയിൽ ശ്രീകുരുംബ സർപ്പ ധർമ്മ ദൈവ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശത്തിന്റെയും പുനപ്രതിഷ്ഠയുടെയും ക്ഷേത്ര സമർപ്പണത്തിന്റെയും ചടങ്ങുകൾ തുടങ്ങി. പുനപ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും ഇന്ന് നടത്തും. രാവിലെ 7 നും 7.30 നും മദ്ധ്യേ ക്ഷേത്രം തന്ത്റി മാമ്പ്ര ഭദ്റേശൻ തന്ത്റി ഭദ്റകാളി ബിംബ പ്രതിഷ്ഠ നടത്തും. താഴികക്കുടം ആചാരപൂർവം ക്ഷേത്രത്തിലേക്ക് ഏഴുന്നള്ളിച്ചു. ഗുരുനാഥൻ , അറുകുല , ബ്രഹ്മരക്ഷസ്സ് , നാഗരാജാവ്, കരിനാഗയക്ഷി എന്നീ പ്രതിഷ്ഠകളും പ്രത്യേകം നിർമ്മിച്ച ആലയങ്ങളിൽ നടത്തും. ക്ഷേത്രം മേൽശാന്തി സുനിൽ പോളശ്ശേരി, ദേവരാജൻ ശാന്തി എന്നിവർ സഹകാർമ്മികരായിരുന്നു. അഭിഷേകം, ഗണപതിഹവനം, കലശപത്മം വിരിക്കൽ എന്നീ ചടങ്ങുകളും നടത്തി.