വൈക്കം : ഹരിത റസിഡൻസ് അസോസിയേഷന്റെയും വൈക്കം റോട്ടറി ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലെ നേത്ര ചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തിൽ 27ന് രാവിലെ 9 മുതൽ 1 വരെ വൈക്കം നാഗമ്പൂഴിമനയ്ക്ക് സമീപമുള്ള റോട്ടറി ഹാളിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തും. തിമിര ശസ്ത്രക്രിയ ആവശ്യമായിവരുന്നവർക്ക് സൗജന്യമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നടത്തികൊടുക്കും. ബുക്കിംഗിന്: 860601890, 9847546444443 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.