k-rail

ചങ്ങനാശേരി. സിൽവർലൈൻ കേരളത്തിന്റെ വികസന പദ്ധതിയല്ല വിനാശപദ്ധതിയാണെന്ന് കേരളാ സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ജോസ് മാത്യു പറഞ്ഞു. സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ മാടപ്പള്ളയിലെ സമരപന്തലിൽ സമരസമിതി കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, ജസ്റ്റിൻ ബ്രൂസ്, കെ.പി.വിജയൻ, ഡി.സുരേഷ്, സിബി കണ്ണകുളം, കെ.എൻ.രാജൻ, ജോണികുട്ടി റ്റി.ജെ., സെലിൻ ബാബു, ജോയി നിരപ്പേൽ, സക്കറിയ ജോസഫ്, കൃഷ്ണൻനായർ, എ.റ്റി.വർഗീസ്, സാജൻ കൊരണ്ടിത്തറ, ജോമോൻ ഫിലിപ്പോസ് എന്നിവർ പങ്കെടുത്തു.