
കോട്ടയം. നവയുഗ് ചിൽഡ്രൻസ് തീയറ്റർ ആൻഡ് മൂവി വില്ലേജിന്റെ നേതൃത്വത്തിലുള്ള സിനിമ, നാടക ശിൽപ്പശാല 26 മുതൽ 28 വരെ കുമാരനല്ലൂർ തന്മയ മീഡിയ സെന്ററിൽ നടക്കും. ഇന്ന് രാവിലെ 10ന് കലാമണ്ഡലം കാശിനാഥൻ നവരസങ്ങൾ പരിചയപ്പെടുത്തും. 1.30ന് കൂകൂ കൂകൂ തീവണ്ടി എന്ന പേരിൽ മോട്ടിവേഷനൽ തെറാപ്പി. വൈകിട്ട് 7ന് ആത്മ അംഗങ്ങൾ അവതരിപ്പിക്കുന്ന പാട്ടുകൂട്ടം ഗാനമേള. രാത്രി 7ന് കാവാലം നാരായണപണിക്കരുടെ അവനവൻ കടമ്പ നാടകം കുട്ടികൾ അവതരിപ്പിക്കും. 28ന് രാത്രി 7ന് ജോസ് കല്ലറക്കൽ സംവിധാനം ചെയ്ത ഇന്ത്യൻ രൂപത്തിലുള്ള സിൻഡ്രല .