കുറവിലങ്ങാട്: കുറവിലങ്ങാട് 110 കെ.വി സബ് സ്റ്റേഷൻ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, പെരുവ, കടുത്തുരുത്തി, കുറുപ്പന്തറ സെക്ഷനുകളുടെ പരിധിയിൽ വരുന്ന ആറു പഞ്ചായത്തുകളിലെ അറുപതിനായിരത്തിലേറെ ഉപഭോക്താക്കൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ് സബ് സ്റ്റേഷൻ. 66 കെ വി സബ് സ്റ്റേഷനിൽ നിന്നും 110 കെ വി നിലവാരത്തിലേക്ക് ഉയർന്നതോടെ വ്യവസായ വാണിജ്യ ഉപഭോക്താക്കൾക്കും പുതിയ സംരംഭകർക്കും പ്രയോജനം ലഭിക്കും. ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഓൺലൈനിലൂടെയാണ് മന്ത്രി സബ് സ്റ്റേഷൻ സമർപ്പണം നിർവഹിച്ചത്. കെ.എസ്.ഇ.ബി ചെയർമാൻ ഡോ ബി.അശോക്, ഡയറക്ടർ രാജൻ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് വാസുദേവൻ ടി.കെ, പഞ്ചായത്തംഗം സിന്ധു സജികുമാർ, വിവിധ രാഷ്ട്രീയ നേതാക്കളായ സദാനന്ദശങ്കർ, എ.എൻ ബാലകൃഷ്ണൻ, പി.വി സിറിയക്, സിബി മാണി, ബിനീഷ് രവി, സനോജ് മിറ്റത്താനി, സി എം പവിത്രൻ, ബിനു നീറോസ് എന്നിവർ പങ്കെടുത്തു.