ചങ്ങനാശേരി: കേന്ദ്ര സർക്കാരിന്റെ പാചക വാതക വിലവർദ്ധനവിനെതിരെയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചും എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഹെഡ്‌പോസ്റ്റോഫീസ് മാർച്ച് നടന്നു. യൂണിയൻ ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി.എസ് സാനില അദ്ധ്യക്ഷത വഹിച്ചു. കെ.ഡി സുഗതൻ, എം.എൻ മുരളീധരൻ നായർ, സി.സനൽകുമാർ, ബിജു തോമസ്, കെ.ആർ ഷാജി, മണിയമ്മ രാജപ്പൻ, വിശ്വമ്മ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.