cow

കോട്ടയം. കോട്ടയം ക്ഷീരപരിശീലനകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഇന്ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഈരയിൽക്കടവ് പരിശീലനകേന്ദ്രത്തിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും.ലൈവ് ഹെർബേറിയം തോമസ് ചാഴികാടൻ എം.പി.ഉദ്ഘാടനം ചെയ്യും.കെമിക്കൽ ലാബ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മിയും പാൽ ഉത്പ്പന്നനിർമ്മാണ പരിശീലനത്തിനുള്ള പ്രോഡക്ട് ലാബ് കോട്ടയം നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനും ഉദ്ഘാടനം ചെയ്യും. ക്ഷീരവികസന വകുപ്പ് ഡയറക്ടർ വി.പി.സുരേഷ് കുമാർ ആമുഖ പ്രഭാഷണം നടത്തും. ക്ലാസ് മുറികളുടെ ഉദ്ഘാടനം മിൽമ മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ഉദ്ഘാടനം ചെയ്യും.