അതിരമ്പുഴ: എറണാകുളത്തു നിന്നും കൊല്ലം വഴി വേളാങ്കണിയിലേക്ക് ജൂൺ 4 മുതൽ ആരംഭിക്കുന്ന പ്രതിവാര എക്‌സ്പ്രസ് ട്രെയിനിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ആവശ്യപ്പെട്ടു. ഏറ്റുമാനൂരിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചാൽ അതിരമ്പുഴ, ഏറ്റുമാനൂർ തുടങ്ങിയ സ്ഥലങ്ങളിലെ ആയിരകണക്കിന് യാത്രക്കാർക്ക് ഉപകാരപ്രദമാകുമെന്ന് ഡോ. റോസമ്മ സോണി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവി, ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവർക്ക് നൽകിയ ഇമെയിൽ സന്ദേശത്തിൽ പറഞ്ഞു.