samrm

ചങ്ങനാശേരി. സിൽവർ ലൈൻ പദ്ധതി കേരളാ സർക്കാർ ഉപേക്ഷിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല പറഞ്ഞു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ മാടപ്പള്ളിയിലെ സമരപന്തലിൽ മാതൃവേദി, പിതൃവേദി ചങ്ങനാശേരി അതിരൂപത സംഘടിപ്പിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. ഫാ.ചാക്കോ പുതിയാപറമ്പിൽ, ഫാ.ജോൺ വി.തടത്തിൽ, വി.ജെ.ലാലി, പിതൃവേദി പ്രസിഡന്റ് എ.പി.തോമസ്, മാതൃവേദി പ്രസിഡന്റ് ആൻസി മാത്യു, മിനി കെ.ഫിലിപ്പ്, സെബാസ്റ്റ്യൻ സേവ്യർ തങ്കമ്മ ജോസഫ്, സൈനാ തോമസ്, ഡി.സുരേഷ് എന്നിവർ പങ്കെടുത്തു.