ചങ്ങനാശേരി: ചങ്ങനാശേരി സബ് ജില്ലാതല പ്രവേശനോത്സവം ജൂൺ 1ന് മാടപ്പള്ളി ഗവ. എൽ.പി സ്‌കൂളിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ ചെയർപേഴ്‌സണായും വാർഡ് മെമ്പർ വി വിനയകുമാർ കൺവീനറായും സ്വാഗതസംഘം രൂപികരിച്ചു. ജി.രാജേഷ് ബാബു, ടി.എസ് ബാലചന്ദ്രൻ, ആശ ജോസഫ്, പി.എം മഞ്ജുഷ ,എസ്. രവീന്ദ്രനാഥ്, ടി.ജി മുരളിധരൻ നായർ, പി.എം മോഹനൻ പിള്ള, അമ്പിളി അനീഷ്, സി.എസ് രമേശ്, പി.ആർ രാജീവ് എന്നിവർ പങ്കെടുത്തു.