കോട്ടയം: കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും കർഷകർക്കും കാർഷികമേഖലയ്ക്കും പുരോഗതി കൈവരിക്കാൻ കഴിയുന്ന റൈസ് പാർക്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ബിജു ചെറുകാട് ആവശ്യപ്പെട്ടു. ചെങ്ങന്നൂർ മുളക്കുഴയിലാണ് റൈസ് പാർക്ക് അനുവദിച്ചിരിക്കുന്നത് . അരി, അരിപ്പൊടി, അരിറവ, ന്യൂഡിൽസ്, തവിട് എണ്ണ, അരി അടിസ്ഥാനമാക്കി മൃഗങ്ങൾക്കും കോഴികൾക്കുമുള്ള തീറ്റ തുടങ്ങി ഇഷ്ടിക നിർമ്മാണത്തിനും വൈദ്യുതി ഉത്പാദനത്തിനും ആവശ്യമായവ കൂടി ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന തരത്തിൽ റൈസ് പാർക്ക് വേണമെന്നും ബിജു ചെറുകാട് ആവശ്യപ്പെട്ടു.