ചങ്ങനാശേരി: സംസ്ഥാന സർക്കാരിന്റെ 2022,23 വർഷത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി മാടപ്പള്ളി പഞ്ചായത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകരെ കണ്ടെത്തുന്നതിനും സബ്‌സിഡി, ലോൺ, ലൈസൻസുകൾ എന്നിവയെപ്പറ്റിയുള്ള സംശയനിവാരണങ്ങൾക്കുമായുള്ള ബോധവത്കരണ ക്ലാസ് 30ന് രാവിലെ 10ന് മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ ക്ലാസുകൾ നയിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. പ്രവേശനം സൗജന്യം. ഫോൺ:9847754070,9447145337.