simi

ചിങ്ങവനം: കുറിച്ചി സ്വദേശിനി നഴ്‌സ് ഇറ്റലിയിൽ ഹൃദയാഘാതം മൂലം മരിച്ചു. സചിവോത്തമപുരം മണ്ണാത്തുമാക്കിൽ പരേതരായ ജോൺ-മറിയാമ്മ ദമ്പതികളുടെ മകൾ സിമി ജിനോ (40) ആണ് റോമിലെ വിയലെ ലിബിയയിൽ മരിച്ചത്. നെടുമുടി ചേന്നങ്കേരി ചെങ്ങന്താ ജിനോയാണ് ഭർത്താവ്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ പോയ സിമിയെ ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.13 വർഷമായി ജിനോയും സിമിയും റോമിലാണ്. രണ്ടു വർഷം മുൻപ് കൊവിഡിനെ തുടർന്ന് നാട്ടിലെത്തിയ സിമി മൂന്നാഴ്ച മുമ്പാണ് മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നു.