തൃക്കൊടിത്താനം: ഫൊറോന കൗൺസിൽ സമ്മേളനം 28ന് വൈകുന്നേരം മൂന്നിന് തൃക്കോടിത്താനം ഫൊറോന പള്ളിയിൽ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംന്തോട്ടം ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരി ഫാ. സോണി കരിവേലിൽ അദ്ധ്യക്ഷത വഹിക്കും. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡൊമിനിക്ക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. തൃക്കൊടിത്താനം ഫൊറോനയിലെ ഒൻപതു ഇടവകളിൽ നിന്നുള്ള ഫൊറോനാ കൗൺസിൽ അംഗങ്ങൾ പങ്കെടുക്കുമെന്ന് ഫൊറോനാ കൗൺസിൽ സെക്രട്ടറി സിബിച്ചൻ മുക്കാടൻ അറിയിച്ചു.