കോട്ടയം: എൽ.ഡി.എഫ് ജില്ലാ കൺവീനറായി സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം ടി.ആർ. രഘുനാഥനെ തിരഞ്ഞെടുത്തു. മികച്ച സഹകാരിയും ട്രേഡ് യൂണിയൻ സംഘാടകനുമായ രഘുനാഥൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും കോട്ടയം അർബൻ ബാങ്ക് പ്രസിഡന്റുമാണ്. പ്രൊഫ. എം.ടി ജോസഫ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ കൺവീനറെ തിരഞ്ഞെടുത്തത്.