
ചങ്ങനാശേരി. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാടപ്പളളിയിലെ സമരപന്തലിൽ എസ്.യു.സി.ഐ തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റി സത്യഗ്രഹം നടത്തി. എസ്.യു.സി.ഐ. സംസ്ഥാന കമ്മിറ്റിയംഗം റ്റി.ജെ ജോണികുട്ടി ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. ഡി.സുരേഷ്, കെ. സദാനന്ദൻ, കെ.എൻ.രാജൻ, ഡോ.തുഷാരാ തോമസ്, കെ.എസ് ശശികല, ആശാരാജ്, കെ.എസ് ചെല്ലമ്മ, സെലിൻ ബാബു, സാജൻ കൊരണ്ടിത്തറ, ലാരിയാ പരമേശ്വരൻ, ആലീസ് ജോസഫ്, ഡി.ആദർശ്, എസ്.ജാനകി, എ.ടി.വർഗീസ്, ലാലൻ, എം.ഷാജി, എം.കെ ശശി, മാത്യൂസ് കുന്നുംപുറം, രാമചന്ദ്രൻ നെടുംകുന്നം എന്നിവർ പങ്കെടുത്തു.