police

മുണ്ടക്കയം ഈസ്റ്റ്. പെരുവന്താനം പൊലിസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പെരുവന്താനം, പാലൂർക്കാവ് 35-ാം മൈൽ മേഖലകളിൽ റസിഡന്റ്സ് അസോസിയേഷന്റെ സംയുക്തയോഗം നടന്നു. മോഷണവും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് ജനപങ്കാളിത്തത്തോടെയുള്ള നൈറ്റ് പട്രോളിംഗ് നടത്താൻ തീരുമാനമായി. പിരുമേട് ഡിവൈ.എസ്.പി. സനിൽകുമാറിന്റെ നേതൃത്വത്തിൽ പെരുവന്താനം സ്റ്റേഷൻ എസ്.എച്ച്. ഒ ജയപ്രകാശ് ക്ലാസ് നയിച്ചു. സ്റ്റേഷൻ പി.ആർ.ഓ ബിജു പി. ജോർജ്, അസി. സബ് ഇൻസ്പെക്ടർ പ്രിൻസ്, സീനിയർ സിവിൽ പൊലിസ് ഓഫീസർ അജാസ് മോൻ, സിവിൽ പൊലീസ് ഓഫീസർ അജിത് എന്നിവർ പങ്കെടുത്തു