
കോട്ടയം. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇടത്, വലത് രാഷ്ട്രീയ പാർട്ടികൾ പി.സി.ജോർജിനെ വേട്ടയാടുകയാണന്ന് കേരള ജനപക്ഷം സെക്കുലർ നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
പി.സി.ജോർജിന്റെ ജീവൻ പോലും അപകടത്തിലാണെന്ന ആശങ്ക നിലനിൽക്കുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ട് നേടാൻ ഇടതുപക്ഷം സ്വീകരിച്ച രാഷ്ട്രീയ പ്രീണനമാണ് അറസ്റ്റിന് പിന്നിൽ. സമൂഹത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു ജോർജ് . അത് വിദ്വേഷമോ, കലാപ ആഹ്വാനമോ അല്ലെന്നും ജില്ലാ പ്രസിഡന്റ് സജി എസ്.തെക്കേൽ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ് കുട്ടി കാക്കനാട്, പ്രൊഫ.ജോസഫ് ടി. ജോസ് എന്നിവർ പറഞ്ഞു.