കോട്ടയം: കേരള ഗ്രാമീണ ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും അംഗീകൃത സംഘടനകളായ കേരള ഗ്രാമീണ ബാങ്ക് എംപ്ലോയിസ് യൂണിയന്റെയും ഓഫീസേഴ്‌സ് യൂണിയന്റെയും (ബി.ഇ.എഫ്.ഐ) സംയുക്ത കൺവൻഷൻ ഇന്ന് രാവിലെ 10ന് എൻ.ജി.ഒ യൂണിയൻ ഹാളിൽ നടക്കും. ജില്ലാ കൺവെൻഷൻ കെ.ജി.ബി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് സുധീഷ് കുമാർ എസ്. ഉദ്ഘാടനം ചെയ്യും.