ചങ്ങനാശേരി. റോട്ടറി ക്ലബ്ബിന്റെ സാമൂഹ്യ സേവന പദ്ധതികളുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ.ശ്രീനിവാസൻ നിർവഹിച്ചു. പ്രസിഡന്റ് സാജു ജോസഫ് പൊട്ടുകുളം അദ്ധ്യക്ഷത വഹിച്ചു. റോട്ടറി അസി.ഗവർണർ ബിനോദ് ജി.അഞ്ചിൽ, സെക്രട്ടറി ബിജു നെടിയകാലാപറമ്പിൽ, ഡോ.ബേബി ജയിംസ്, തങ്കച്ചൻ സക്കറിയാസ്, കുര്യാക്കോസ് കൈലാത്ത്, ജ്യോതി സാജു എന്നിവർ പ്രസംഗിച്ചു.