കടയനിക്കാട്: എസ്.എൻ.ഡി.പി യോഗം 46-ാം നമ്പർ കടയനിക്കാട് ശാഖയിൽ ശ്രീനാരായണ കൺവൻഷനും പഠനോപകരണ വിതരണവും ഇന്നും നാളെയും നടക്കും. ഇന്ന് ഉച്ചക്കഴിഞ്ഞ് 1.30ന് സമ്മേളനം എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് രാജേഷ് വെട്ടിക്കാലായിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. അനൂപ് വൈക്കം പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി സതീഷ് വയലുംതലയ്ക്കൽ സ്വാഗതവും യൂണിയൻ കമ്മറ്റി അംഗം സുരേന്ദ്രദാസ് വലിയകാലായിൽ നന്ദിയും പറയും. 29ന് ഉച്ചക്കഴിഞ്ഞ് 1.30ന് സജീഷ് മണലേൽ പ്രഭാഷണം നടത്തും. രാജേഷ് മണിമല ക്ലാസ് നയിക്കും. രാജേഷ് വെട്ടിക്കാലായിൽ സ്വാഗതവും പി.കെ വിജയകുമാർ നന്ദിയും പറയും. വൈകുന്നേരം 4ന് സമാപന സമ്മേളനം യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പഠനോപകരണ വിതരണോദ്ഘാടനംയോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ.നടേശൻ നിർവഹിക്കും. ശാഖാ പ്രസിഡന്റ് രാജേഷ് വെട്ടിക്കാലായിൽ അദ്ധ്യക്ഷത വഹിക്കും. സുഭാഷ്, പി.കെ വിജയകുമാർ പനയ്ക്കപ്പതാലിൽ, സുരേന്ദ്രദാസ് വലിയകാലായിൽ, രാജമ്മ രവീന്ദ്രൻ കോയിപ്പുറത്ത്, ദിനു കെ.ദാസ് കാലായിൽ, രതീഷ് കിഴക്കേമുറി, അനില സജീവ് ചിറയ്ക്കപ്പറമ്പിൽ, കെ.ഡി വിജയപ്പൻ കൊച്ചുപറമ്പിൽ എന്നിവർ പങ്കെടുക്കും.