
കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളി ബ്ലോക്കുതല ആരോഗ്യമേള 31 ന് രാവിലെ 9.30 ന് സെന്റ് ഡോമിനിക്‌സ് കോളേജ് ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 3ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.
ഡോക്ടർമാരുടെ പരിശോധനയും മരുന്നും സൗജന്യമായി ലഭിക്കും. തുടർചികിൽസ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൽകും. ഗർഭനിരോധന മാർഗങ്ങൾ ഉൾപ്പെടെയുള്ളവയെ കുറിച്ച് ബോധവത്ക്കരണം നടത്തും. മെൻറ്റൽ ഹെൽത്ത് കൗൺസലിംഗും ഉണ്ടാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.എസ്. കൃഷ്ണകുമാർ, അംഗങ്ങളായ പി.കെ.പ്രദീപ്, ജോളി മടുക്കകുഴി, ജോയിന്റ് ബി.ഡി.ഒ. സിയാദ് എന്നിവർ അറിയിച്ചു.