കോട്ടയം: സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ ആദിത്യനെ മന്ത്രി വി.എൻ.വാസവൻ അഭിനന്ദിച്ചു. ചലചിത്ര പ്രഖ്യപനത്തിലൂടെ വിവരം അറിഞ്ഞ മന്ത്രി ആദിത്യനെ ഫോണിൽ വിളിക്കുകയായിരുന്നു. കുമരകം കരിയിൽ പ്രദേശത്തിന്റെ പെരുമ ഉയർത്തിയ മിടുക്കൻ കൂടുതൽ വിജയങ്ങൾ നേടട്ടെ എന്ന് മന്ത്രി ആശംസിച്ചു.