pc-george-

കോട്ടയം: തൃക്കാക്കരയിലെ ബി.ജെ.പിയുടെ കൊട്ടിക്കലാശത്തിൽ പ്രസംഗിക്കാൻ തയ്യാറെടുത്ത പി.സി. ജോർജിനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ച് തിരുവനന്തപുരം ഫോർട്ട് പൊലീസ് വേഗപ്പൂട്ടിട്ടു. ഇന്ന് രാവിലെ 11ന് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എ.സി ഷാജിയുടെ ഓഫീസിലെത്താനുള്ള നോട്ടീസ് ഈരാറ്റുപേട്ട സി.ഐ ജോർജിന് കൈമാറി.

അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസംഗ കേസിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യാൻ വിളിച്ചാൽ ഏതുസമയത്തും ഹാജരാകണമെന്നാണ് ജാമ്യവ്യവസ്ഥ. അതുകൊണ്ടു തന്നെ ചോദ്യം ചെയ്യലിനെത്തിയില്ലെങ്കിൽ അത് ജാമ്യം റദ്ദാക്കലിന് വഴിയൊരുക്കുമെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു.

 സർക്കാരിന് തന്നെ പേടിയെന്ന് ജോർജ്

തൃക്കാക്കരയിൽ താൻ സത്യം പറഞ്ഞാൽ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് മുഖ്യമന്ത്രിക്ക് പേടിയുണ്ട്. അതുകൊണ്ടാണ് പൊലീസിനെക്കൊണ്ട് നോട്ടീസിറക്കിച്ചത്. ഇത് തൃക്കാക്കര തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. സർക്കാരിന് തന്നെ പേടിയാണ്. തൃക്കാക്കരയിൽ ഇന്ന് പോകണോ എന്നത് അഭിഭാഷകരുമായി ആലോചിച്ചു തീരുമാനിക്കും. മുഖ്യമന്ത്രിക്ക് കുശുമ്പു തോന്നിയാണ് തന്നെ ജയിലിലടച്ചത്. ബി.ജെ.പി ക്രിസ്ത്യാനികളെ വേട്ടയാടിയ പാർട്ടിയെന്ന അഭിപ്രായമില്ലെന്നും ജോർജ് പറഞ്ഞു.

 ഇ​ന്ന് ​ഹാ​ജ​രാ​വി​ല്ലെ​ന്ന്പി.​സി.​ജോ​ർ​ജ്

​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ​ ​ഇ​ന്ന് ​ഹാ​ജ​രാ​കാ​നാ​വി​ല്ലെ​ന്നും​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​മ​റ്റൊ​രു​ ​ദി​വ​സ​ത്തേ​യ്ക്ക് ​മാ​റ്റി​ ​വ​യ്ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പി.​സി.​ജോ​ർ​ജ് ​ഫോ​ർ​ട്ട് ​എ.​സി.​പി​ക്ക് ​ക​ത്ത് ​ന​ൽ​കി.​ ​അ​തേ​സ​മ​യം​ ​ഇ​ന്ന് ​രാ​വി​ലെ​ 8​ന് ​വെ​ണ്ണ​ല​ ​ക്ഷേ​ത്ര​ത്തി​ലെ​ ​സ്വീ​ക​ര​ണ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​മെ​ന്ന് ​ജോ​ർ​ജ് ​ഏ​റ്റി​ട്ടു​ണ്ട്.