makochi

മുണ്ടക്കയം. പ്രളയ ദുരിത ബാധിതരോടുളള അവഗണനയ്‌ക്കെതിരെ അതിജീവന കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൂട്ടിക്കല്‍ ചപ്പാത്തില്‍ നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം പഞ്ചായത്തുകളില്‍ നടത്തുന്ന പ്രചരണജാഥയ്ക്ക് തുടക്കമായി. മാക്കൊച്ചിയില്‍ തുടക്കം കുറിച്ച പ്രചാരണജാഥ മാദ്ധ്യമ പ്രവര്‍ത്തകന്‍ നൗഷാദ് വെംബ്ലി ഉദ്ഘാടനം ചെയ്തു. സമിതി കോ- ഓര്‍ഡിനേറ്റര്‍ പി.പി.അനുജന്‍ അദ്ധ്യക്ഷത വഹിച്ച യോഗം മാക്കൊച്ചി ജനകീയ പ്രതിരോധ വേദി പ്രസിഡന്റ് പി.ജെ.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മിനി കെ.ഫിലിപ്പ്, അയ്യൂബ് ഖാന്‍ കട്ടുപ്ലാക്കല്‍, വി.പി.കൊച്ചുമോന്‍, ബെന്നി ദേവസ്യ,ദിവ്യ ശേഖര്‍, ഇ.എ.കോശി, ടി.ഐ.മാത്യു എന്നിവര്‍ സംസാരിച്ചു.