പാലാ : വലവൂർ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികോത്സവം ഇന്ന് നടക്കും. രാവിലെ 6.30 ന് ഗണപതിഹവനം, 7.30 ന് ഗുരുപൂജ, 8.30 പതാക ഉയർത്തൽ, 9 ന് സമൂഹപ്രാർത്ഥന. 10 ന് നടക്കുന്ന വാർഷികസമ്മേളനം എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.പി.സെൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.എൻ.ശശി വാകയിൽ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠം ബോർഡ് മെമ്പർ സ്വാമി ബോധിതീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തും. വി.ആർ.ജോഷി പ്രതിഷ്ഠാദിന സന്ദേശം നൽകും. കെ.ആർ.മനോജൻ കൊണ്ടൂർ, എ.ആർ.ചന്ദ്രൻ, സരസമ്മ ബാലകൃഷ്ണൻ, ഗോകുൽ ഗോപി, തങ്കമ്മ ചെല്ലപ്പൻ, ഉണ്ണി മണ്ണായത്ത് എന്നിവർ പ്രസംഗിക്കും. 1 ന് പ്രസാദമൂട്ട്, 2 ന് കുട്ടികളുടെ കലാപരിപാടികൾ, 5 ന് നൃത്തം, 6.30 ന് ദീപാരാധന, 7 ന് കോമഡി ഷോ.