വൈക്കം : എസ്.എൻ.ഡി.പി യോഗം 1851-ാം നമ്പർ ഉദയനാപുരം ശാഖയിലെ ഓംകാരം കുടുംബയൂണിറ്റിന്റെ 16-ാം വാർഷികവും കുടുംബസംഗമവും ഇന്ന് ഗുരുമന്ദിരത്തിൽ നടക്കും. രാവിലെ 8.30 ന് കുടുംബ യൂണീറ്റ് ചെയർമാൻ എസ്.പത്മനാഭൻ പതാക ഉയർത്തും. 10 ന് വാർഷിക സമ്മേളനം ശാഖാ സെക്രട്ടറി കെ.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.കെ.കാർത്തികേയർ അദ്ധ്യക്ഷത വഹിക്കും. കുടുംബയൂണിറ്റ് കൺവീനർ എൻ.കെ.ശശിധരൻ റിപ്പോർട്ട് അവതരിപ്പിക്കും.