പാലാ : ളാലം തോടിൽ നഗരസഭാ പ്രദേശത്ത് കൊണ്ടാട്ടുകടവ് ചെക്ക് ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഇവിടെ അടിഞ്ഞുകൂടിയ എക്കലും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തു. ഇതോടെ നീരൊഴുക്ക് സുഗമമായി. വേനൽമഴ കനക്കുകയും തുടർച്ചയാവുകയും ചെയ്തതോടെ ഷട്ടറുകൾ നീക്കം ചെയ്യാൻ വൈകിയിരുന്നു. ജലനിരപ്പ് താഴ്ന്നതിനെ തുടർന്നാണ് ഷട്ടറുകൾ നീക്കം ചെയ്യാനായത്. നഗരസഭാ ചെയർമാൻ ആന്റോ ജോസ്, വാർഡ് കൗൺസിലർ തോമസ് പീറ്ററും ഇടപെട്ടാണ് ഷട്ടറുകൾ ഉയർത്തിയത്.